6-May-2023 -
By. news desk
കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ സെന്‍ട്രലൈസ്ഡ് പ്രിന്റിംഗ് സ്റ്റേഷന് എറണാകുളം തേവരയില്‍ ആരംഭിച്ചു. പരിവാഹന്‍ വെബ്സൈറ്റില്‍ ലൈസന്‍സ് സംബന്ധമായി വിവിധ സേവനങ്ങള്‍ ലഭ്യമാണ്. പ്രധാനമായും ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സിലെ പേരുമാറ്റല്‍, ലൈസന്‍സിലെ ഒരു ക്ലാസ് ഒഴിവാക്കല്‍ (Surrender of COV), ഡ്രൈവിംഗ് ലൈസന്‍സിലെ മേല്‍വിലാസം മാറ്റല്‍, ഡ്രൈവിംഗ് ലൈസന്‍സിലെ ജനനത്തീയതി മാറ്റല്‍, ലൈസന്‍സിലെ ഫോട്ടോയിലോ, ഒപ്പിലോ മാറ്റം വരുത്തല്‍, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, റീപ്ലെയ്സ്മെന്റ് ഓഫ് ഡ്രൈവിംഗ് ലൈസന്‍സ് എന്നീ സേവനങ്ങള്‍ ലഭിക്കും.ഡ്രൈവിംഗ് ലൈസന്‍സ് അസല്‍ നഷ്ടപ്പെട്ടവരോ, തിരിച്ചറിയാന്‍ പറ്റാത്തവിധം നശിച്ചു പോയതോ ആണെങ്കില്‍ ഡ്യൂപ്പിക്കേറ്റ് ലൈസന്‍സ് സേവനത്തിനാണ് അപേക്ഷിക്കണം. ഈ സേവനത്തിന് അപേക്ഷിക്കുമ്പോള്‍, നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള, നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം അപ്പ്ലോഡ് ചെയ്യണം.
പ്രത്യേകിച്ച് സേവനങ്ങള്‍ ഒന്നും ആവശ്യമില്ലാത്തവര്‍ക്ക് പുതിയ പെറ്റ് ജി (PET G) കാര്‍ഡ് ലൈസന്‍സ് ലഭിക്കുന്നതിന് 'Replacement of Licence' എന്ന സേവനത്തിന് അപേക്ഷിച്ചാല്‍ മതി.ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. .ഏതെങ്കിലും ലൈസന്‍സ് സേവനത്തിന് അപേക്ഷിക്കുമ്പോള്‍, ഡി ഡ്യൂപ്ലിക്കേഷന്‍ (De-duplication) ആവശ്യമാണെന്ന് സന്ദേശം കണ്ടാല്‍ അത് പൂര്‍ത്തിയാക്കുന്നതിനായി, ഒറിജിനല്‍ ലൈസന്‍സുമായി ഏതെങ്കിലും ആര്.ടി ഓഫീസില്‍ ഹാജരാവുകയോ, ഏതെങ്കിലും ആര്.ടി ഓഫീസിലേക്ക് ലൈസന്‍സിന്റെ ഇരുപുറവും ഇമെയില്‍ അയക്കുകയോ ചെയ്താല്‍, അത് അപേക്ഷിക്കാന്‍ തക്കവിധം ഡിഡ്യൂപ്ലിക്കേഷന്‍ പൂര്‍ത്തിയാക്കി ലഭിക്കും.ഒരു ഡ്രൈവിംഗ് ലൈസന്‍സില്‍ പെര്‍മെനന്റ് അഡ്രസ്സ്,ടെമ്പററി അഡ്രസ്സ്/ പ്രസന്റ് അഡ്രസ്സ് എന്നിങ്ങനെ രണ്ട് അഡ്രസ്സുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലൈസന്‍സ് സേവനം പൂര്‍ത്തിയാക്കി, പ്രസന്റ് അഡ്രസ്സിലേക്ക് ആണ് ലൈസന്‍സ് അയക്കുന്നത്. അതുകൊണ്ട് ഏതെങ്കിലും സേവനങ്ങള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ലൈസന്‍സില്‍ നല്‍കിയിരിക്കുന്ന പ്രസന്റ് അഡ്രസ്സില്‍ സ്പീഡ് പോസ്റ്റ് വഴി ലഭിക്കുമെന്ന് ഉറപ്പാക്കണം. പഴയ സോഫ്റ്റ്വെയര് ആയ സ്മാര്‍ട്ട്മൂവ് പ്രകാരം ലഭിച്ച ലൈസന്‍സില്‍ ഉള്ള ഏതെങ്കിലും അഡ്രസ്സ് ഭാഗങ്ങള്‍ വെബ്സൈറ്റില്‍ കാണുന്നില്ലെങ്കില്‍, അപേക്ഷാസമയത്ത് മേല്‍ വിലാസം ലൈസന്‍സ് പ്രകാരം ആക്കി മാറ്റുന്നതിന് അനുവാദം ഉണ്ട്.
ഏതെങ്കിലും മേല്‍വിലാസത്തില്‍ മാറ്റമുണ്ടെങ്കില്‍ ഇവ ange of address എന്ന സേവനത്തിന് കൂടി അപേക്ഷിച്ച് ലൈസന്‍സ് കൈവശം എത്തും എന്ന് ഉറപ്പുവരുത്തുക. ഇത്തരത്തില്‍ ഏതെങ്കിലും സേവനത്തിന് അപേക്ഷിക്കുമ്പോള്‍ പുതിയ പെറ്റ് ജി കാര്‍ഡ് ലൈസന്‍സ് ലഭിക്കും. അതിനാല്‍ റീപ്ലെയ്സ്മെന്റ് ഓഫ് ഡ്രൈവിംഗ് ലൈസന്‍സ് എന്ന സേവനത്തിന് വീണ്ടും അപേക്ഷിക്കേണ്ടതില്ല.നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ആണ് അപേക്ഷയോടൊപ്പം നല്‍കിയിരിക്കുന്നത് എന്ന് അപേക്ഷകന് ഉറപ്പുവരുത്തണം. മൊബൈല്‍ നമ്പറില്‍ എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ അപേക്ഷാസമയത്ത് മാറ്റി നല്‍കുന്നതിന് അവസരം ഉണ്ട്. മേല്‍വിലാസം കണ്ടെത്തുന്നതിനോ, ലൈസന്‍സ് കൈമാറുന്നതിനോ പോസ്റ്റ്മാന് സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ട് അത് കൈമാറുന്ന ആവശ്യത്തിലേക്കാണ് നമ്പര്‍ നിലവില്‍ ഉപയോഗത്തിലുള്ളതായിരിക്കണം എന്ന് നിഷ്കര്‍ഷിച്ചിരിക്കുന്നത്.ഒരു അപേക്ഷ പൂര്‍ത്തിയാക്കിയാല്‍ അതിന്റെ നിലവിലുള്ള അവസ്ഥ, പരിവാഹന്‍ വെബ്സൈറ്റില്‍ 'application status' എന്ന മെനു വഴി പരിശോധിച്ച് ബോദ്ധ്യപ്പെടാം. പൂര്‍ത്തിയാകുന്ന ഓരോ ഘട്ടവും രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ സന്ദേശം ആയി ലഭിക്കും.
ഇപ്രകാരം ലൈസന്‍സ് അയച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയാല്‍ അതിന്റെ സ്പീഡ് പോസ്റ്റ് നമ്പര്‍ 'application status' വഴി ലഭ്യമാകുന്നതും, ലൈസന്‍സ് ലൊക്കേഷന്‍ സ്പീഡ് പോസ്റ്റ് ട്രാക്കിംഗ് സംവിധാനം വഴി മനസ്സിലാക്കാവുന്നതുമാണ്.അപേക്ഷകര്‍ ലൈസന്‍സിന്റെ ഒരു വശം മാത്രം അപ്പ്ലോഡ് ചെയ്യുന്നതായും, ഡിജിലോക്കര്‍, എം പരിവാഹന്‍ എന്നിവ വഴി കാണുന്ന ലൈസന്‍സ് വിവരങ്ങളുടെ സ്ക്രീന്‍ഷോട്ട് അപ്പ്ലോഡ് ചെയ്യുന്നതായും കണ്ടുവരുന്നു. ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിന് ഒഴികെയുള്ള എല്ലാ സേവനങ്ങള്‍ക്കും അസ്സല് ലൈസന്‍സിന്റെ ഇരുവശവും അപ്പ്ലോഡ് ചെയ്താല്‍ മാത്രമേ അപേക്ഷ പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ.ഏതെങ്കിലും കാരണത്താല്‍ ലൈസന്‍സ് നേരിട്ട് കൈപ്പറ്റാന്‍ സാധിക്കില്ല എന്ന് ബോദ്ധ്യപ്പെട്ടാല്‍ ആര്‍ക്കെങ്കിലും അധികാരപത്രം നല്കി പോസ്റ്റ് ഓഫീസില്‍ അറിയിച്ചു അത് കൈപ്പറ്റുന്നതിനുള്ള ക്രമീകരണം അപേക്ഷകന് നടത്തണം. യാതൊരു കാരണത്താലും ലൈസന്‍സ് കൈപ്പറ്റാതെ തിരിച്ചു പോകുന്ന അവസ്ഥ ഉളവാകാതെ ശ്രദ്ധിക്കുക. ഏതെങ്കിലും കാരണത്താല്‍ ലൈസന്‍സ് കൈപ്പറ്റാതെ വന്നാല്‍, അത് തിരികെ എറണാകുളത്ത് ഉള്ള കേന്ദ്രീകൃത ലൈസന്‍സ് പ്രിന്റിംഗ് കേന്ദ്രത്തിലേക്ക് ആയിരിക്കും തിരിച്ചെത്തുന്നത് (ഫോണ്‍: 04842996551). അത്തരത്തില്‍ ഉള്ള ലൈസന്‍സുകള്‍ കൈപ്പറ്റണമെങ്കില്‍, ഉടമ നേരിട്ട് തേവര കെയുആര്‍ടിസി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ സെന്‍ട്രലൈസ്ഡ് പ്രിന്റിംഗ് കേന്ദ്രത്തില്‍ തിരിച്ചറിയല്‍ രേഖയുമായി ഹാജരായാല്‍ മാത്രമേ ലഭിക്കുവെന്ന് ഡെപ്യുട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.